BNI കോട്ടക്കൽ ചാപ്റ്റർ ടീം സഫ വാട്ടർ ക്ലിനിക് സന്ദർശിച്ചു

തിരൂർ (മലപ്പുറം): BNI കോട്ടക്കൽ ചാപ്റ്ററിലെ അംഗങ്ങൾ സഫ വാട്ടർ ക്ലിനിക് തിരൂർ ഓഫീസ് സന്ദർശിച്ചു. പരിപാടിയുടെ തുടക്കം താഹിർ നിർവഹിച്ചു. ഔദ്യോഗിക ഉൽഘാടനം രഞ്ജിത് നിർവഹിച്ചു.

സഫ വാട്ടർ ക്ലിനിക്കിന്റെ മാനേജിംഗ് ഡയറക്ടർ ഹാരൂൺ സംഘം അംഗങ്ങളെ സ്വാഗതം ചെയ്തു. ജലശുദ്ധീകരണ പ്രക്രിയ, ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ, സേവന നിലവാരം എന്നിവയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അംഗങ്ങൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്കും ഹാരൂൺ എം.ഡി വിശദമായ മറുപടി നൽകി.

പരിപാടിയുടെ അവസാനം ജാഫർ അലി നന്ദിപ്രസംഗം നടത്തി. അണിനിരന്ന എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടു കൂടി സന്ദർശനം സന്തോഷത്തോടെ സമാപിച്ചു.