പതിനൊന്നാം വാർഷികവും അവാർഡ് ധാനവും നടത്തി

തിരൂർ (മലപ്പുറം): സഫ വാട്ടർ ക്ലിനിക് പതിനൊന്നാം വാർഷികവും അവാർഡ് ധാനവും തിരൂരിൽ ഭംഗിയായി നടത്തി. ചടങ്ങിന്റെ ഉൽഘാടനം കുറുക്കോളി മൊയ്‌തീൻ എം.എൽ.എ നിർവഹിച്ചു.

പരിപാടിയിൽ വാട്ടർപ്രൂ അസോസിയേഷൻ നേതാവ് നന്ദിപ്രസംഗം നടത്തി. ക്ലിനിക്കിന്റെ പ്രവർത്തനങ്ങളോടുള്ള പൊതുജന പിന്തുണയും ജീവനക്കാരുടെ സമർപ്പണവും അദ്ദേഹം പ്രശംസിച്ചു.

ദീർഘകാലമായി സഫ വാട്ടർ ക്ലിനിക്കിൽ സേവനം അനുഷ്ഠിച്ച തൊഴിലാളികൾക്ക് സേവന മികവിനുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. ജീവനക്കാരുടെ പ്രതിബദ്ധതയെ അംഗീകരിക്കാനും തുടർ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകാനും ഇവ സഹായിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

സ്റ്റാഫ് അംഗങ്ങൾ, അതിഥികൾ, നാട്ടുകാർ എന്നിവർ സാന്നിധ്യം ചെലുത്തിയതോടെ പരിപാടി വിജയകരമായി സമാപിച്ചു.